LATEST

6/recent/ticker-posts

Header Ads Widget

വീൽചെയർ വിതരണവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

എൻ എസ് എസിന്റെ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻഎസ്എസ് വളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസും ഇരിമ്പിളിയം ജീവനി പാലിയേറ്റീവിനുള്ള വീൽചെയർ വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വിൽ ചെയർ വിതരണവും സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം കോർഡിനേറ്റർ ടി അബ്ദുസലിം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജി എസ്  ശ്രീലേഖ ആധ്യക്ഷ്യത വഹിച്ചു. എൻ എസ് എസ് മലപ്പുറം ജില്ലാ കോഡിനേറ്റർ പി ടി രാജ്മോഹൻ, എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ കോഡിനേറ്റർ എം വി ഷാഹിന, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ  വി ടി മുഹമ്മദ്‌, വൈസ് പ്രിൻസിപ്പൽ കെ ജീജ, അദ്ധ്യാപകരായ കെ പി സിത, ടി എ ആഷ, കെ എം റംല തുടങ്ങിയവർ സംസാരിച്ചു. 
തുടർന്ന് എൻ എസ് എസ്‌ വളണ്ടിയർമാർക്ക്‌ സൈഫുദ്ധീൻ പടത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ഓറിയന്റേഷൻ ക്ലാസും കൈറ്റ് മാസ്റ്റർ ട്രെയ്നർ സി വി രാധികയുടെ നേതൃത്വത്തിൽ സൈബർ മേഖലയിലെ ഉത്തരവാദിത്വ ഇടപെടലുമായി ബന്ധപ്പെട്ട സത്യമേവ ജയതേ ക്ലാസും ഉണ്ടായിരുന്നു. 
എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസിൽ കെ ഹാജറ സ്വാഗത്താവും എൻ എസ്‌ എസ്‌ വളന്റിയർ ശിഖ നന്ദിയും പറഞ്ഞു.

Post a Comment

0 Comments