ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ മുസ്തഫയിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ച പ്രസിഡണ്ട് മുഴുവൻ നാട്ടുകാരോടും ഈ സദുദ്യമത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിച്ചു
എല്ലാ വാർഡിലും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടിക്ക് വടക്കുംപുറം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ പി അസീസ് സാഹിബിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് രണ്ടാം വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കിടപ്പുരോഗികളെയും നിത്യരോഗികളെയും സൗജന്യമായി പരിഹരിച്ചുവരുന്ന സേവന പാലിയേറ്റീവ് സൊസൈറ്റിയെ ചേർത്തുപിടിച്ച് സാമ്പത്തികമായും സന്നദ്ധ സേവനത്തിലൂടെയും സാന്ത്വന പരിചരണം ശാക്തീകരിക്കണമെന്നു പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ബ്ലോക്ക് മെമ്പറും ഈ അവസരത്തിൽ ആഹ്വാനം ചെയ്തു.
സേവന പാലിയേറ്റീവ് സൊ സൈറ്റി ചെയർമാൻ റഷീദ് കീശേരി, വർക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് ടി ടി ജബ്ബാർ,സെക്രട്ടറി സമദ് മച്ചിങ്ങൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പാലാറ നാസർ കലമ്പൻ എന്നിവർ നേതൃത്വം നൽകി
ക്യാമ്പയിൻ സമാപനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും മാസ്സ് കളക്ഷനും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്റ്റുഡന്റ്പാ ലിയേറ്റീവ്,എ ൻ എസ്എസ്സ്,സ്കൗട്, വിവിധ വിദ്യാർഥി കൂട്ടായ്മകൾ ക്ലബ്ബുകൾ എന്നിവരുടെ സാന്ന�
0 Comments