വളാഞ്ചേരി:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്കീഴിൽ നടക്കുന്ന അൽബിർ സ്കൂളുകളുടെ മലപ്പുറം സോൺ 1പ്രീ പ്രൈമറി, പ്രൈമറി കിഡ്സ് ഫെസ്റ്റ് ജനുവരി 7,8 തിയ്യതികളിൽ മൂന്നാക്കൽ ഗ്രേസ് ഇൻറർനാഷണൽ സ്കൂളിൽ വച്ചു നടക്കും. ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. അൽബിർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഡോ. കെ പി മുഹമ്മദ് മുഖ്യാതിഥിയാകും.
അൽബിർ മലപ്പുറം ജില്ല കോർഡിനേറ്റർ നാസർ അലുക്കൽ സ്വാഗതം പറയും. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ പ്രാർത്ഥന നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ അഷ്റഫ് ഹുദവി അധ്യക്ഷം വഹിക്കും.
പ്രൈമറി ഫെസ്റ്റ് എട്ടിന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി അജയൻ നിർവഹിക്കും.
അൽബിർ ട്രെയിനിങ് കൺവീനർ ഫൈസൽ ഹുദവി പരതക്കാട് മുഖ്യാതിഥിയാവും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് കിഴിശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ ഇബ്രാഹിം കെ കെ, നൗഫൽ കലമ്പൻ, അത്തിപ്പറ്റ മുഹമ്മദ് ഫൈസി, ബാലൻ മാസ്റ്റർ, പാലറ അബൂബക്കർ ഹാജി, വിപി അബു ഹാജി, മൊയ്‌ദു എടയൂർ, കെ പി മൊയ്‌ദു, അബ്ദു സലാം മുസ്‌ലിയാർ, കുഞ്ഞാപ്പു ഹാജി തുടങ്ങിയവർ പങ്കെടുക്കും. 45 സ്കൂളുകളിൽ നിന്ന് 1300 ഓളം വിദ്യാർത്ഥികൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ അൽബിർ മലപ്പുറം ജില്ലാ കോഡിനേറ്റർ നാസർ ആലുക്കൽ, ഗ്രേസ് ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അഷ്റഫ് ഹുദവി മാനേജ്മെൻറ് പ്രതിനിധികളായ വി പി അബൂബക്കർ ഹാജി, പാലാറ അബൂബക്കർ ഹാജി, മുഹമ്മദ് അസ്ലം പരയോടത്ത്, മൊയ്തീൻകുട്ടി അൻവരി എന്നിവർ പങ്കെടുത്തു.
0 Comments