തവനൂർ:
തവനൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് (കൂരട) കഴിഞ്ഞ പത്ത് വർഷങ്ങളായി രാഷ്ട്രീയ അതിപ്രസരണവും അധികാരമോഹികളുടെ ഭാഗ്യപരീക്ഷണങ്ങളുമാണ് വികസനത്തിന്റെ മുഖ്യ തടസ്സമായതെന്ന് ആരോപിച്ച് പി. അബ്ദുല്ലത്തീഫ് മുന്നറിയിപ്പ് നൽകി.
വാർഡിന്റെ പുനർനിർണയത്തിനു മുൻപ് എട്ടാം വാർഡായിരുന്ന കൂരടയിൽ 2015, 2020, 2025 എന്നീ മൂന്ന് തിരഞ്ഞെടുപ്പ് കാലയളവുകളിലും ജനങ്ങൾ പ്രതീക്ഷിച്ച വികസന-ക്ഷേമ പദ്ധതികൾ യാഥാർത്ഥ്യമായില്ലെന്നും വികേന്ദ്രീകൃത ജനകീയ ആസൂത്രണ പദ്ധതികളിലൂടെ ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ രാഷ്ട്രീയ ആധിപത്യത്തിന്റെ പേരിൽ അവഗണിക്കപ്പെട്ടുവെന്നും അബ്ദുല്ലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഗ്രാമപഞ്ചായത്ത് അധികാരങ്ങളുടെ പരിധിയിനുള്ളിൽ നിന്നുകൊണ്ട്, ജനങ്ങൾക്ക് തുല്യമായും സുതാര്യമായും വികസനവും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പാഴായ പത്ത് വർഷങ്ങൾ ഇനി ആവർത്തിക്കാനാവില്ല,” – അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തവനൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് കൂരടയിൽ നിന്ന് പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വാർത്താസമ്മേളനത്തിൽ കെ.പി. ശശി, എം. മജീദ്, കെ.വി. നാരായണൻ, എം.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
0 Comments