വളാഞ്ചേരി മേഖല യു ബി ഐയുടെ നേതൃത്വത്തിൽ മാറാക്കര ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി "ഒന്നിച്ചിരിക്കാം ഒരു ദിനം" എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ബഡ്സ് വിദ്യാർത്ഥികളുടെ കൂടെ ഒരു ദിവസം ചിലവഴിക്കുകയായിരുന്നു വളാഞ്ചേരി മേഖലാ യുബിഐ യൂണിറ്റ്. രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ വിദ്യാർഥികൾക്ക് പാട്ടുപാടുന്നതിനും അവസരം ഒരുക്കി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനവും ഭക്ഷണവും നൽകിയാണ് പരിപാടി അവസാനിച്ചത്.
മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വളാഞ്ചേരി യുബിഐ പ്രസിഡൻ്റ് നസീർ തിരൂർക്കാട് പ്രോഗ്രാമിന് അധ്യക്ഷത വഹിച്ചു. യു ബി ഐ വൈസ് പ്രസിഡണ്ട് വിസി ഷമീർ വിഷയാവതരണം നടത്തി സംസാരിച്ചു. യു ബി ഐ മലപ്പുറം സെക്രട്ടറി സുരേഷ് കണ്ടംകുളം, യുബിഐ വളാഞ്ചേരി സെക്രട്ടറി റാഫി കുന്നുമ്മൽ എന്നിവർ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ക്ലാസിന് നേതൃത്വം നൽകി. ഉമർ അലി കരേക്കാട്, മൊയ്തീൻ, മുബഷിറ അമീർ, രശ്മി ആർ എസ്, കബീർഷാ ആലുങ്ങൾ, അബ്ദുൽ ഷുക്കൂർ, ഷാജു വി പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാമിന് ഫരീദ മാറാക്കര സ്വാഗതവും നൗഷാദ് കഞ്ഞിപ്പുര നന്ദിയും പറഞ്ഞു. യു ബി ഐ അംഗങ്ങളായ ഷംസുദ്ദീൻ ,മൻസൂർ, ശുക്കൂർ, സലാവുദ്ദീൻ, സുരേഷ്, ഖദീജ, സുമയ്യ ,സലാഹുദ്ദീൻ , സുരേഷ് എന്നിവരും പരിപാടികളിൽ പങ്കാളികളായി.
0 Comments