ഇന്ന് രാവിലെ വട്ടപ്പാറ പാലത്തിൻ്റെ മുകളിലായി അവശ നിലയിൽ ഒരു സ്ത്രീ നിൽക്കുന്നുണ്ട് എന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അതിവേഗം സ്ഥലത്ത് എത്തിയ ഹൈവേ പോലീസും വളാഞ്ചേരി പോലീസും സ്ത്രീക്ക് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി. ആവശ്യമായ പ്രാഥമിക വൈദ്യസഹായം കൊടുക്കുകയും ഉടനെത്തന്നെ ബന്ധുക്കളെ വിളിച്ച് വരുത്തി ബന്ധുക്കളുടെ കൂടെ വിട്ടേക്കുകയുമാണ് ഉണ്ടായത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബഷീർ ചിറക്കലിൻ്റെ നിർദ്ദേശപ്രകാരമാണ് ഹൈവേ പോലീസും വളാഞ്ചേരി പോലീസും സ്ഥലത്തെത്തിയാണ് വളാഞ്ചേരി സ്വദേശിയായ സ്ത്രീയെ രക്ഷപ്പെടുത്തിയത്.രക്ഷ ദൗത്യത്തിൽ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, Asi റഷീദ് പാറക്കൽ, Cpo മനു, കിഷോർ , സുധീഷ് ,ഷിബു, എന്നിവരും സിവിൽ ഡിഫൻസ് വാർഡൻ ശോബിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്.
0 Comments