ടൗണിലെ മാലിന്യ പ്രശ്‌നം, അഴുക്കുചാൽ വൃത്തിയാക്കൽ, അലഞ്ഞു തിരിയുന്ന കന്നുകാലികൾ, തെരുവോര നായ്ക്കൾ, ടൗണിലും, തിരൂർ റോഡ്, വൺവേ റോഡുകളിലും സ്ട്രീറ്റ്‌ലൈറ്റുകൾ പ്രകാശിക്കാതിരിക്കൽ, നിളയോര പാർക്കിനോട് ചേർന്ന സ്റ്റേഡിയം, പാർക്കിനോട് ചേർന്ന നടപ്പാത, തെരുവോരങ്ങളിലെ അനധികൃത കച്ചവടങ്ങൾ, കടക്കു മുന്നിൽ വഴി തടഞ്ഞുകൊണ്ടുള്ള ടാക്‌സി, ഓട്ടോറിക്ഷകളുടെ പാർക്കിംഗ്, ലോറി പാർക്കിംഗ്, കടക്കു മുന്നിൽ അടച്ചുകെട്ടി നടത്തുന്ന പൊതുയോഗങ്ങൾ, ബസ് സ്റ്റാൻഡ് നിർമ്മാണം, ബസ് സ്റ്റാൻഡിൽ കൂടി പോകുന്ന റോഡിൻ്റെ അതിർത്തി മാർക്ക് ചെയ്യൽ, ടൗണിലെ ആഴ്‌ച ചന്ത, റെയിൽസ്റ്റേഷൻ റോഡിൻ്റെ കൈയ്യേറ്റം തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് വ്യാപാരികൾ നിരന്തരമായി പഞ്ചായത്തിലും പോലീസ് അധികാരികളിലും മറ്റും വിവിധ വകുപ്പുകളിലും പരാതി നൽകിയതിലും നടപടി ഉണ്ടായിട്ടില്ല.
കുറ്റിപ്പുറത്തെ വ്യാപാരി സംഘടന കുറ്റിപ്പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണ്. കുറ്റിപ്പുറത്ത് കൂടികടന്നുപോകുന്ന നാഷണൽ ഹൈവേക്ക് കുറ്റിപ്പുറത്ത് Entry, Exit ഇല്ലെന്ന് ദൃശ്യമാധ്യമങ്ങളിൽ കൂടി അറിഞ്ഞപ്പോൾ വ്യാപാരികൾ സർവ്വകക്ഷി യോഗം ചേരുകയും ഇംഗ്ലീഷിൽ പ്രമേയം തയ്യാറാക്കി പഞ്ചായത്തിൽ സമ്മർദ്ദം ചെലുത്തി അത് പാസാക്കി ഡൽഹിയിലെ ബന്ധപ്പെട്ട വകുപ്പ് മേലാധികാരികൾക്കും, താഴേക്കിടയിലെ മറ്റുള്ളവർക്കും അയച്ചുനൽകി അനുകൂല തീരുമാനം ഉണ്ടാക്കാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. കുറ്റിപ്പുറത്തിൻ്റെ ചരിത്രത്തിൽ റെയിൽവെ സ്റ്റേഷൻ അമൃത ഭാരത് പദ്ധതി ഉൾപ്പെടുത്തി നൂറ്റാണ്ടിലെ വലിയ വികസനം നടക്കുമ്പോൾ അതിനെതിരെ പുറംതിരിഞ്ഞു നിൽക്കുന്ന പഞ്ചായത്തിൻ്റെ സമീപനം ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ (മാതൃഭൂമി പത്രം) കുറ്റിപ്പുറത്തെ വ്യാപാരി സംഘടന ഇത് സംബന്ധമായി കേന്ദ്ര റെയിൽ മിനിസ്റ്റർ, മുഖ്യമന്ത്രി, തദ്ദേശ സ്വയംവകുപ്പ് മന്ത്രി, റെയിൽ മന്ത്രി, റവന്യൂ മന്ത്രി, പൊതുമരാമത്ത് വകുപ്പ്, റെയിൽവേ പാലക്കാട്, ചീഫ് സെക്രട്ടറി, കലക്ടർ, RDO, തഹസിൽദാർ, പഞ്ചായത്ത് വകുപ്പ് അധികാരികൾ തുടങ്ങി എല്ലാവർക്കും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നുള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി 31/07/2025 ന് ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കുവാൻ തീരുമാനം കൈക്കൊണ്ടിട്ടുള്ളതാണ്.
എന്നാൽ ഇന്നുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചതായി കാണുവാൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ ഒരു പത്രസമ്മേളനം നടത്തി കാര്യങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ വെക്കുന്നത് കൂടാതെ ഇത് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു സംഘടനകളെയും ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നതിനു ഇക്കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ബഹുമാനപ്പെട്ട ഹൈക്കോടതി, ഓബുഡ്‌മാൻ എന്നിവിടങ്ങളിൽ പരാതി നൽകി പരിഹാരം കാണുന്നതിന് 18/09/2025 ന് ചേർന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുറ്റിപ്പുറം യൂണിറ്റ് എക്‌സിക്യൂട്ടീവ് യോഗം തീരുമാനം കൈകൊണ്ടിട്ടുണ്ട്.
യൂണിറ്റ് പ്രസിഡൻ്റ് കെ പി അബ്ദുൾ കരിം, സെക്രട്ടറി ജൗഹർ അലി, ട്രഷറർ കെ പി ഇസ്ഹാക്ക് ഇസ്ഹാക്ക്, തടത്തിൽ നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
0 Comments