LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ മുണ്ടുവാലൻ ചിറ തോട് വി.സിബി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

വാർഡ്കൗൺസിലറും വൈസ് ചെയർപേഴ്‌സണുമായ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കൃഷി ചെയ്യുന്നതിനായി വെള്ളം ആവശ്യമായ സാഹചര്യത്തിൽ നഗരസഭ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ വിവിധ വാർഡുകളിലാണ് വി.സി.ബി സ്ഥാപിക്കുന്നത്.കർഷകരെ കൃഷിക്ക് പ്രോത്സാഹിപ്പിക്കുന്നതിനും,ജനങ്ങളെ കാർഷികമേഖലയിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയും നിരവധി പദ്ധതികൾ ആണ് നഗരസഭ നടപ്പിലാക്കുന്നത്.രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുക്കാരുo,പാടശേഖര സമിതി അംഗങ്ങളുമായ രാജൻ മാസ്റ്റർ,നൗഫൽ പാലാറ,പറശ്ശേരി ബൈജു,ഷമീർ,നിയാസ്,കെ. കെ ഷാഫി,ഹമീദ് പാലാറ,ശിഹാബ്,റഷീദ് പാലാറ,കുഞ്ഞുട്ടി എന്ന റഷീദ്,ജംഷീർ പാലാറ,ചേക്കുട്ടി,രാജൻ,യു.പി ഇബ്രാഹിം,പി.സി എസ് സൈദ്,നിസാർ പാലാറ,യൂസഫ് പാലാറ,ഷാക്കിർ,ഷഫീഖ്,മാനു തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments