LATEST

6/recent/ticker-posts

Header Ads Widget

എം ഇ എസ് സി ബി എസ് ഇ സ്കൂൾ സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു.

എം ഇ എസ് വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെ സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം എംഇഎസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ റഹീം ഫസൽ നിർവഹിച്ചു. എം ഇ എസ് വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ.കെ പി അബൂബക്കർ ചടങ്ങിൽ അധ്യക്ഷനായി.വളാഞ്ചേരി ഡോ. എൻ കെ മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളാണ് ചൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. സ്കൂൾ ചെയർമാൻ ഡോ. മൻസൂറലി ഗുരുക്കൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംഇഎസ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കെ എം ഡി മുഹമ്മദ്, ഡയറക്ടർ ബാലകൃഷ്ണൻ, സ്കൂൾ ചെയർമാൻ പി പി മൊയ്തീൻ, സ്കൂൾ ട്രഷറർ നൗഷാദ് പാലാറ, വളാഞ്ചേരി എംഇഎസ് കെ വി എം കോളേജ് പ്രിൻസിപ്പൽ പ്രൊ. പി പി സാജിദ്, സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി വളാഞ്ചേരി മൂടാലിലുള്ള ഓക് ലാൻഡ് ബാഡ്മിന്റൺ കോർട്ടിൽ നടക്കുന്ന മത്സരങ്ങളിൽ പതിനഞ്ചോളം സ്കൂളുകളിൽ നിന്നായി നാല് കാറ്റഗറികളിൽ  350-ഓളം കായികതാരങ്ങൾ പങ്കെടുക്കുന്നു.

Post a Comment

0 Comments