കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പ്രത്യേക പരിശോധനയിൽ 50.951 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കുറ്റിപ്പുറം വില്ലേജിലെ പള്ളിപ്പടി ദേശത്ത്, പഞ്ചായത്തിലെ 15-ാം വാർഡിൽ പൊറ്റാരത്ത് വീട്ടിൽ ഖദീജയുടെ മകൻ അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വെച്ചാണ് ലഹരിമരുന്ന് പാക്കിംഗ് നടത്തുന്നതിനിടെ പ്രതികളെ പിടികൂടിയത്.
കുറ്റിപ്പുറം വില്ലേജിൽ 43 വയസ്സുള്ള പൊറ്റാരത്ത് വീട്, ഖദീജയുടെ മകൻ റഷീദ്
പൈങ്കണ്ണൂർ സ്വദേശി വാസുദേവന്റെ മകൻ 35 വയസുള്ള അമ്പാടി വീട്ടിൽ . സുദേവ് ,എന്നിവരാണ് പ്രതികൾ
ഇവരിൽ നിന്ന് ലഹരി വിൽപ്പനയിൽ നിന്ന് ലഭിച്ചെന്ന് കരുതുന്ന 6,700 രൂപയും iPhone ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.
പുലർച്ചെ ഒരു മണിയോടെയാണ് പരിശോധന നടത്തിയത്. കേരള എക്സൈസ് വകുപ്പ്യുടെ കീഴിൽ പ്രവർത്തിക്കുന്ന കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ അഖീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ലതീഷ് പി, പ്രഗേഷ് പി, ഡ്രൈവർ ഗണേശൻ കെ, പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് പി.പി, ലെനിൻ എ.വി, സിവിൽ എക്സൈസ് ഓഫീസർ സാഗിഷ് ചക്കുങ്കൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ലഹരിവിൽപ്പന ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments