LATEST

6/recent/ticker-posts

Header Ads Widget

എടയൂർ ഗ്രാമ പഞ്ചായത്ത് 2026 - 27 കാലയളവിലേക്കുള്ള വാർഷിക ബജറ്റ് പാസാക്കി.

430835565 രൂപ വരവും , 422702790 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 8132775 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാർഷികം, ഭവന നിർമ്മാണം, മാലിന്ന്യ സംസ്ക്കരണം, സ്ത്രി ശാസ്തീകരണം, ഭിന്നശേഷിക്കാർ , കുട്ടികൾ,പ്രവാസികൾ , വയോധികർ , തുടങ്ങിയവർക്കുള്ള ഒട്ടേറെ പദ്ധതികൾ ഉൾകൊണ്ടതാണ് ബജറ്റ് .
ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും, അംഗനവാടികളുടെ പുരോഗതിക്കും ഊന്നൽ നൽകുന്ന ബജറ്റിൽ പഴ്ചാത്തല മേഖല വികസനത്തിന് വിപുലമായ പദ്ധതികളാണ് നിർദ്‌ദേശിച്ചിട്ടുള്ളത്.
വൃദ്ധ ജനങ്ങൾക്ക് വിപുലമായ സൗകര്യത്തോട് കൂടിയുള്ള പകൽ വീട്, ഒടും ങ്ങാട്ട് കുളം കേന്ദ്രീകരിച്ച് ഹാപ്പിനസ് പാർക്ക്, വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങിയ പദ്ധതികളും നിർദിഷ്ട ബജറ്റിൽ ഇടം പിടിച്ചു.

ഗ്രാമ പഞ്ചായത്ത്പ്രസിഡന്റാ ഇന്ദിര അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ്പ്ര: Ak മുസ്തഫ ബജറ്റ് അവതരണം നടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹസൻ മുളക്കൽ,മൈമൂന, ശ്രുതി എന്നിവർക്ക് പുറമെ
സുനിൽദാസ് , ശരീഫ് മാസ്റ്റർ , RK സുബ്രമണ്യൻ, മൊയ്തു എടയൂർ, ജാഫർ പുതുക്കുടി, MT അസീസ്, PT സുധാകരൻ,അസീസ് കോടിയിൽ, റഷീദ് കിഴിശ്ശേരി, ബഷീർ മാവണ്ടിയൂർ,അബ്ദുൽ കരീം, നൗഫൽ, സെക്രട്ടറി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

HC ലതിക സ്വാഗതവും, അസി: സെക്രട്ടറി മുരളീധരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments