എടയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി "ശുചിത്വം സുന്ദരം എന്റെ എടയൂർ" 19 വാർഡുകളിലായി 26 ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പൂക്കാട്ടിരി അങ്ങാടിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലുബി റഷീദ് മെമ്പർമാരായ കെ പി വിശ്വനാഥൻ,കെ ടി.നൗഷാദ് ജൗഹറ കരീം, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ എ, വി ഇ ഒ സോമൻ, വ്യാപാരി വ്യവസായി അംഗങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളും ബസ് യാത്രക്കാരും പൊതുജനങ്ങളും പങ്കെടുത്തു.
0 Comments