വളാഞ്ചേരി നഗരസഭയും നിസാർ ഹോസ്പിറ്റൽ വളാഞ്ചേരിയും സംയുക്തമായാണ് കായികപ്രേമികൾക്കായി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചത്. ഷൂട്ട് ഔട്ട് മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും 26 ക്ലബ്ബുകൾ പങ്കെടുത്ത മത്സരത്തിൽ യുവ വളാഞ്ചേരി ജേതാക്കളായി.
ഫൈനലിൽ ഐ.എഫ്.സി വൈക്കത്തൂരിനെ പരാജയപ്പെടുത്തിയാണ് യുവ വളാഞ്ചേരി ജേതാക്കളായത്. 5 കിക്കുകൾ ഇരുടീമുകൾ അടിച്ചപ്പോൾ വിവ വളാഞ്ചേരിയുടെ 4 കിക്കുകൾ ഗോളാക്കാൻ സാധിച്ചു. ഐ.എഫ്.സിയുടെ 3 കിക്കുളാണ് ഗോളാക്കാൻ സാധിച്ചത്.ഏറെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ജോതാക്കളായ യുവ വളാഞ്ചേരിക്ക് എക്സി 3 പവർ ബാറ്ററി ആന്റ് ഇലക്ട്രിക്കൽ കഞ്ഞിപ്പുര സമ്മാനിച്ച ട്രോഫിയും,പാസിയോളി ഗുരുകുൽ വളാഞ്ചേരി സമ്മാനിച്ച 5000 രൂപയും,രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഐ.എഫ്.സി വൈക്കത്തൂരിന് ഓക്സോൺ മെൻസ് ഗ്രൂം വളാഞ്ചേരി സമ്മാനിച്ച ട്രോഫിയും,ഗാഡ്‌ജ് വളാഞ്ചേരി സമ്മാനിച്ച 2000 രൂപയും കൈമാറി. ടൂർണമെന്റിന്റെ മികച്ച താരമായി യുവ വളാഞ്ചേരിയുടെ റിഹാനിനേയും,മികച്ച ഗോൾകീപ്പറായി ഐ.എഫ്.സിയുടെ റസലിനേയും തെരഞ്ഞെടുത്തു.ഇവർക്ക് ലാഫി സ്പോർട്സ് സമ്മാനിച്ച ഉപഹാരം കൈമാറി. കൗൺസിലർ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ കൂരിപറമ്പിൽ റസാഖ്,നൗഫൽ പാലാറ,യു മുജീബ് റഹ്‌മാൻ,ഷാഫി എന്ന മുത്തു,പി.പി യഹ് യ,റഹ്‌മാബി,ജലാലുദ്ധീൻ എന്ന മാനു,സിദ്ധീഖ് ഹാജി,റാഷിദ് മച്ചിഞ്ചേരി,ജുനൈദ് തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments