ജീവകാരുണ്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹമീദ് പാറമ്മലിന് കേരള സർക്കാരിന്റെ ആദരം
വനിത ശിശു ക്ഷേമ വകുപ്പിന് കീഴിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മലപ്പുറം ജില്ലയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ വി മനോജ് കുമാർ ആദരവ് നൽകി. മഞ്ചേരി എംഎൽഎ അഡ്വ യുഎ ലത്തീഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു മലപ്പുറം ജില്ല CWC ചെയർമാൻ അഡ്വ സുരേഷ് ബാബു മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പ്രഭുൽദാസ് പ്രിൻസിപ്പൽ Dr അനിൽ രാജ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ അരുൺ ഗോപി മലപ്പുറം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചൈൽഡ് ലൈൻ കോഡിനേറ്റർമാർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
0 Comments