കുറ്റിപ്പുറം: മൂടാൽ എംപയർ കോളേജ് ഓഫ് സയൻസിൽ "empowerment Through Hygiene" എന്ന വിഷയത്തിൽ കുറ്റിപ്പുറം ഹയാത്ത് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി Dr. ഡോനിയ മെറിൻ ഡൊമിനിക് ക്ലാസ് എടുത്തു. ആർത്തവ കാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളെകുറിച്ചും പ്രധാനമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചും വിദ്യാർത്ഥിനികൾക്ക് മാർഗ്ഗനിർദേശം നൽകി.
കോളേജ് രജിസ്ട്രാർ ടി.വി ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് കോളജ് വൈസ് പ്രിൻസിപ്പാൾ രജ്ഞുഷ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോളേജ് അക്കാഡമിക് ഡയറക്ടർ സുഹാന. പി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽത്ത് സയൻസ് ഡയറക്ടർ വിശാഖ് ഉണ്ണി മാനേജ്മെന്റ് സ്റ്റഡീസ് തലവൻ ജംഷീദ് എന്നിവർ ആശംസ അറിയിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മഹേഷ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡ് കൈമാറി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി അഷ്ടമി നന്ദി പ്രകാശിപ്പിച്ചു.
0 Comments