പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന സൗജന്യ യാത്രാ വണ്ടിക്ക് വളാഞ്ചേരിയിൽ വൻ സ്വീകരണമാണ് ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് നൽകിയത്.
ജൂൺ 15 തിങ്കളാഴ്ച വൈകുന്നേരം 5:30-ന് വളാഞ്ചേരിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങ് വളാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിലും യാത്രാ ക്ലേശ പരിഹാരത്തിലും വലിയൊരു നാഴികക്കല്ലാകുന്ന ഈ പദ്ധതിയെ വലിയ ഹർഷാരവത്തോടെയാണ് നാട്ടുകാർ വരവേറ്റത്.
ചടങ്ങിൽ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കൾ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പാറയിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വിനു പുല്ലാനൂർ, ഡിസിസി സെക്രട്ടറി പി സി എ നൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാജൻ മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു.
ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രതിനിധി റംല മുഹമ്മദ്, നഗരസഭാ കൗൺസിലർമാരായ ചിന്താമണി രാമകൃഷ്ണൻ, അബ്ദുൽ റസാക്ക് എന്നിവരും പ്രദേശത്തെ നിരവധി കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകരും സ്ത്രീകളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിക്കുന്നതിന്റെ തെളിവാണ് ഈ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെന്ന് നേതാക്കൾ ചടങ്ങിൽ വ്യക്തമാക്കി.
0 Comments