എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി
വലിയകുന്ന്: ഫുട്ബോൾ ആവേശം ഫ്ലക്സുകളിലും കട്ടൗട്ടുകളിലും മാത്രം ഒതുക്കാതെ, സാമൂഹ്യസേവനത്തിലൂടെ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് വലിയകുന്ന് ആലുംകൂടം പ്രദേശത്തെ അർജന്റീന ഫാൻസ് അസോസിയേഷൻ. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അർജന്റീന ആരാധകർ അനുമോദിച്ചു. അതോടൊപ്പം തന്നെ കുട്ടികൾക്കായുള്ള പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
ആലുംകൂടത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് റെജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിരവധി വിദ്യാർത്ഥികളും പ്രദേശവാസികളും പരിപാടിയുടെ ഭാഗമായി.
പതിനഞ്ചിലധികം വിവിധ ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകരുള്ള ആലുംകൂടം പ്രദേശത്ത്, കട്ടൗട്ടുകൾക്കായി പണം ധൂർത്തടിക്കുന്നതിന് പകരം ആ തുക വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി വിനിയോഗിച്ച അർജന്റീന ഫാൻസിന്റെ ഈ പ്രവർത്തി ഏറെ പ്രശംസ പിടിച്ചുപറ്റി. മറ്റ് ഫുട്ബോൾ ആരാധകർക്ക് കൂടി അനുകരിക്കാവുന്ന മികച്ചൊരു മാതൃകയാണ് ഇതിലൂടെ ഇവർ മുന്നോട്ട് വെക്കുന്നത്.
0 Comments