ഞായറാഴ്ച (30-11-29) ന് കോട്ടക്കൽ പുത്തൂരിലെ പെട്രാൾ പമ്പിൽ വച്ച് കാറിന് തീപിടിച്ചപ്പോൾ ഫയർ എക്സ്റ്റിംഗുഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വലിയ ഒരു ദുരന്തം ഒഴിവാക്കിയ തൊഴിലാളികളെ മലപ്പുറം അഗ്നിരക്ഷാസേന ആദരിച്ചു. സ്റ്റേഷൻ ഓഫീസർ ഇ. കെ. അബ്ദുൾ സലിം ബീഹാർ സ്വദേശികളായ അനിൽ പൂർവിയ, ബബ് ലു , അലോക് എന്നീ ജീവനക്കാരെ പൊന്നാടയണിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് പെട്രോൾ അടിച്ച് കൊണ്ടിരിക്കുന്ന വാഹനത്തിൻ്റെ മുൻഭാഗത്ത് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ചേർന്ന് യാത്രക്കാരെ ഡോർ തുറന്ന് പുറത്തിറക്കി സുരക്ഷിതമാക്കിയശേഷം നിമിഷ നേരം കൊണ്ട് ഫയർ എക്സ്റ്റിംഗുഷർ പ്രവർത്തിച്ച് തീഅണച്ചു. പിന്നീട് വാഹനം വാഹനം സുരക്ഷിതമായ സ്ഥലത്തേക്ക് തള്ളി മാറ്റി. ബിഹാറിലേക്ക് സമസ്തി പൂർ ജില്ലയിലെ ഖാൻപൂർ സ്വദേശികളാണ് മൂന്ന് പേരും. ഇവരെ കൂടാതെ ബീഹാർ സ്വദേശികളായ ആറ് പേർ കൂടി ഈ സ്ഥാപനത്തിൽ ജോലി ചെയ്യാന്നുണ്ട്. ജീവനക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളിൽ കൃത്യമായ പരിശീലനം നൽകുന്നുണ്ടെന്ന് കിംസ് പെട്രോളിയം മാനേജർ ഹരിദാസ് പറഞ്ഞു. ഹോം ഗാർഡ് കെ.കെ. ബാലചന്ദ്രൻ നായർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ .എൻ. പ്രസാദ് എന്നിവർ സംസാരിച്ചു..
0 Comments