LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി: സംസ്ഥാന അണ്ടർ 23 ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വൈക്കത്തൂർ സ്വദേശി അഭിരാം ഭാസിയെ വൈക്കത്തൂർ ഖാഇദേ മില്ലത്ത് ഫൗണ്ടേഷൻ അനുമോദിച്ചു.

അഭിരാമിന്റെ ഈ നേട്ടം നാടിനാകെ അഭിമാനകരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
​ദേശീയ അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമിലേക്കാണ് അഭിരാം ഇടം നേടിയത്. തൻ്റെ കഠിനാധ്വാനത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയുമാണ് അഭിരാം ഈ നേട്ടം കൈവരിച്ചത്. മികച്ച ഫാസ്റ്റ് ബൗളർ എന്ന നിലയിൽ ടീമിന് മുതൽക്കൂട്ടാകാൻ അഭിരാമിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ
കെ പി അസ്‌കർ അലവി, വിടി റഫീക്ക്, കെ ടി ഇബ്രാഹിം, എ പി മുഹമ്മദ്‌ നിസാർ, എ പി മുഹമ്മദ്‌ ഫാരിസ്, കെ പി അഫ്സൽ  എന്നിവർ സംസാരിച്ചു.

*ഫോട്ടോ:സംസ്ഥാന അണ്ടർ 23 ക്രിക്കറ്റ്‌ ടീമിലേക്ക് തെരഞ്ഞെടുത്ത അഭിരാം ഭാസിക്ക് വൈക്കത്തൂർ ഖാഇദേ മില്ലത്ത് ഫൗണ്ടേഷന്റെ ഉപഹാരം കെപി അസ്‌കർ അലവി നൽകുന്നു*

Post a Comment

0 Comments