LATEST

6/recent/ticker-posts

Header Ads Widget

നവ കേരളം നവ ആതവനാട് എൽഡിഎഫ് ആതവനാട് പ്രകടന പത്രിക പുറത്തിറക്കി.

ആതവനാട്: 31 ഇന പദ്ധതികളുമായി നവ കേരളം നവ ആതവനാട് എന്ന പേരിൽ എൽഡിഎഫ് ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രകടന പത്രിക പുറത്തി. എൽ ഡി എഫ് നേതാക്കളായ സി വിജയകുമാർ, ടി ജെ രാജേഷ് മാസ്റ്റർ, പോപ്പുലർ അബൂബക്കർ,  മനാഫ് പറമ്പിൽ, കെ പി സുകുമാരൻ, കെ പി പവിത്രൻ, പവിത്രൻ, ഷാഹിദ്, പി വിജയൻ, വിനു ചേലൂർ, ഉസ്മാൻ പൂളക്കോട്, കെ പി കേശവദാവ് എന്നിവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം  ചെയ്തത്. 


മൈക്രോ ഇൻഡസ്ട്രിയൽ പാർക്കുകൾ, ഡയാലിസിസ് - കീമോ രോഗികൾക്ക് സാമ്പത്തിക സഹായം, ഡയാലിസിസ് സെൻ്റർ, ഡയപ്പർ ഡി‌സ്ബേഴ്‌സിംഗ് യൂണിറ്റ്, തെരുവ്‌നായ ശല്യം അവസാനിപ്പിക്കും, ബുസ്റ്റർ ടാങ്കുകൾ സ്ഥാപിക്കൽ., ഭൂരഹിതർക്ക് ഫ്ലാറ്റ്., ഗ്രാമവണ്ടി- സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര, ഗ്രാമീണ അനുഭവ ടൂറിസം, ആതവനാട് ഫുട്‌ബോൾ ലീഗ് (AFL)., ഇരുട്ടില്ലാത്ത ആതവനാട്, ആതവനാട് മഹോത്സവങ്ങൾ, പ്രവാസി കോ-ഓപ്പറേറ്റീവ് സംഘം, കുടുംബശ്രീ മൈക്രോ സംരഭകത്വ ഹബ്ബ്,, ആതവനാട് ശ്രീ അവാർഡ്., ആതവനാട് ലിറ്ററേറ്റർ ഫെസ്റ്റ് (ALF), ഡിജിറ്റൽ ഗ്രാമം, ഭിന്നശേഷി സൗഹൃദം, ബാല സൗഹൃദ വീടുകൾ, ആധുനിക രീതിയിലുള്ള ശ്‌മശാനം യാഥാർത്യമാക്കും എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പിലാക്കും

Post a Comment

0 Comments