LATEST

6/recent/ticker-posts

Header Ads Widget

തിരൂർ കൂട്ടായി MMMHSS ൽ വെച്ച് നടക്കുന്ന തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി തിരൂർ പോലീസ് .

4 ദിവസത്തോളം തിരൂർ  കൂട്ടായിയിൽ വെച്ച് നടക്കുന്ന തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്   വിപുലമായ  സംവിധാനങ്ങളാണ് തിരൂർ പോലീസ്  ഒരുക്കിയിട്ടുള്ളത്.  തിരൂർ ഡിവൈഎസ്പി Aj ജോൺസൺ, തിരൂർ പോലീസ് സ്റ്റേഷൻ SHO വിഷ്ണു എന്നിവരുടെ  മേൽനോട്ടത്തിലാണ് സുരക്ഷ സംവിധാനങ്ങൾ  ക്രമീകരിച്ചിട്ടുള്ളത് .തിരൂർ പോലീസ് , താനൂർ കൺട്രോൾ , പിങ്ക് പോലീസ് എന്നിവരെ കൂടാതെ ടിഡിആർഎഫ് വളണ്ടിയർമാർ, പ്രദേശത്ത് വിവിധ   ക്ലബ് അംഗങ്ങൾ, പ്രദേശത്തെ സാമൂഹിക പ്രവർത്തകർ, കൂടെതെ വിവിധ സ്കൂളുകളിലെ NSS, SPC , JRC , സ്കൗട്ട് തുടങ്ങിയ വിഭാഗത്തിലെ വിദ്യാർത്ഥികളും ഡ്യൂട്ടിക്കായി കലോത്സവ വേദിയിൽ സജീവമാണ് . കലോത്സവത്തിനായി വരുന്ന വിദ്യാർത്ഥികൾക്കും  അവരുടെ കൂടെ വരുന്ന സ്റ്റാഫിനും, രക്ഷിതാക്കൾക്കും  കൂടാതെ പൊതുജനങ്ങൾക്കും യാതൊരു പ്രയാസവും കൂടാതെ കലോൽസവം   ആസ്വദിക്കുവാൻ അവസരം ഒരുക്കുകയാണ് പോലീസ് എന്നും ആയതിന് പൊതുജനങ്ങളുടെ സഹായ സഹകരണങ്ങൾ   ഉണ്ടാകണമെന്ന്  കലോത്സവ വേദിയിലെ പോലീസ് കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ  നസീർ തിരൂർക്കാട് അറിയിച്ചു.

Post a Comment

0 Comments