എടപ്പാൾ: എടപ്പാൾ കണ്ടനകം സ്വദേശിനി അനിതാകുമാരി(57)യാണ് സെറിബ്രല്‍ പൾസി ബാധിച്ച മകൾ അഞ്ജന(27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
മകളെ വെളളത്തില്‍ മുക്കികൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മകന്‍ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. ഇരുവരേയും വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മില്‍ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം.
ശേഷം വീടിനു സമീപത്തെ മരത്തില്‍ അനിത തൂങ്ങി മരിക്കുകയായിരുന്നു.അനിതാകുമാരിയുടെ ഭര്‍ത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ വിഷാദത്തിലായിരുന്നു.
കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു.
0 Comments