LATEST

6/recent/ticker-posts

Header Ads Widget

ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ ടി കെ ജയന്തി ചുമതലയേറ്റു.

മലപ്പുറം: ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി കെ ജയന്തി ചുമതലയേറ്റു. പാലക്കാട് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആർ സി.എച്ച് ഓഫീസർ ഓഫീസർ, തൃശൂരിൽ ജില്ലാ ലെപ്രസി ഓഫീസർ, ജില്ലാ ആർ സി.എച്ച് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായത്. 
ഡോ ടി കെ ജയന്തി തൃശൂർ മെഡിക്കൽകോളേജിൽനിന്നും മൈക്രോബയോളിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 
പാലക്കാട് ജില്ലയിൽ ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ചുമതലയും വഹിച്ചിട്ടുണ്ട്.

Post a Comment

0 Comments