കടൽ മാർഗ്ഗമുള്ള ഭീകരാക്രമണങ്ങൾ തടയുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നവംബർ 6,7 തീയ്യതികളിൽ "സാഗർ കവച്" എന്ന പേരിൽ ഇന്ത്യൻ നേവി യുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ ഒരു മോക്ക് ഡ്രിൽ വിജയകരമായി സമാപിച്ചു.
തിരൂർ Dysp Aj ജോൺസൻ്റെയും താനൂർ Dysp പ്രദീപ്പിൻ്റെയും നേതൃർത്വത്തിലായിരുന്നു പോലീസ് തീരദേശ മേഖലയിലും റെയിൽവേ സ്റ്റേഷനുകൾ , ബസ് സ്റ്റാൻഡുകൾ തുടങ്ങി വിവിധ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നത്.
2008 ൽ മുംബയിൽ നടന്ന ഭീകരാക്രമണങ്ങളിൽ അക്രമികൾ വന്നത് കടൽ മാർഗ്ഗമായിരുന്നു. ഉൾക്കടലിൽ വെച്ച് അപരിചിതരായവരെ തങ്ങളുടെ ബോട്ടുകളിൽ കയറ്റിക്കൊണ്ടുവരുന്നതിൻ്റെ അപകടം മത്സ്യതൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ആരെങ്കിലും ഇത്തരത്തിൽ സമീപിച്ചാൽ ഉടൻ ആവിവരം പൊലീസിനെയും മറ്റ് അധികാരികളെയും അറിയിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഈ മോക്ക് ഡ്രില്ലിൻ്റെ ഉദ്ദേശം.
തിരൂർ തീരദേശ മേഖലയിൽ നടന്ന വാഹന പരിശോധനയും മറ്റും തിരുർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, ബാബുജി എന്നിവർ നേത്യർത്വം നൽകി. പോലീസ് ഉദ്യോഗസ്ഥരായ മധുകുമാർ.പി.ടി ,
ശ്രീജിത്ത്.സി ,
മൻസൂർ.കെ.പി ,
വിപിൻ സേതു.പി ,
ജിനീഷ്.ടി ,
ജാഫറലി.കെ എന്നിവരും പങ്കെടുത്തു.
0 Comments