കുറ്റിപ്പുറം :
കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ട് നൽകുന്നവരുടെ യോഗം കുറ്റിപ്പുറത്ത് ചേർന്നു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ വിളിച്ച് ചേർത്ത യോഗത്തിൽ വെച്ച് തന്നെ
സ്ഥലം വിട്ട് നൽകുന്നതിനുള്ള സമ്മത പത്രം പത്തോളം ഭൂവുടമകൾ എം.എൽ. എ ക്ക് കൈമാറി.
ഏറ്റെടുക്കേണ്ട ഭൂമി , വസ്തു വകകൾ, നഷ്ടപരിഹാരം, എന്നിവ സംബന്ധിച്ച്
ലാൻ്റ് അക്വിസിഷൻ വിഭാഗം തഹസിൽദാർ
യോഗത്തിൽ വിശദീകരിച്ചു.
കുറ്റിപ്പുറം ഭാഗത്ത് 37 ആളുകളിൽ നിന്നായി 19.4 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
സമ്മത പത്രം നൽകിയ ഭൂവുടമകൾ ക്ക് കണക്കാക്കിയ നഷ്ടപരിഹാര തുക സംബന്ധിച്ച വിശദ വിവരങ്ങൾ യോഗത്തിൽ തഹസിൽദാർ അറിയിച്ചു.
നഷ്ടപരിഹാരം ലഭിക്കേണ്ട ഭൂവുടമകൾ നൽകിയ സമ്മത പത്രം യോഗത്തിൽ വെച്ച് എം.എൽ. എ ഏറ്റുവാങ്ങി.
പാലക്കാട് ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ മുരളീധരൻ എ,സി.കെ. ജയകുമാർ,
പരപ്പാര സിദ്ദീഖ് , ടി.കെ മുഹമ്മദ് ബഷീർ ,
അനിൽകുമാർ എം.എസ് , സുമിത കെ , ടി.എം. രാജ് , റഹീസ് പുത്തലത്ത്
എന്നിവരും ലാൻ്റ് അക്വിസിഷൻ , റവന്യു, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ട് നൽകുന്നവരുടെ സമ്മതപത്രം യോഗത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഏറ്റുവാങ്ങുന്നു
0 Comments