LATEST

6/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പു കമ്മീഷൻ നഷ്ടപെട്ട വിശ്വാസ്യത തിരിച്ചു പിടിക്കണമെന്ന്വി. ബാബുരാജ്.

വളാഞ്ചേരി :തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത കളഞ്ഞു കുളിച്ചുവെന്നും
 പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മഹാ രാഷ്ട്രയിലെയും ഹരിയാനയിലേയും തെരഞ്ഞെടുപ്പു കളെ കുറിച്ചു ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനാകാതെ  പകച്ചു നിൽക്കുക യാണെന്നും കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് അഭിപ്രായപെട്ടു. 
ഹരിയാനയിലെ രണ്ട് കോടി വോട്ടര്‍മാരില്‍ നിന്ന് 25 ലക്ഷം വോട്ടുകള്‍ 'മോഷ്ടിക്കപ്പെട്ടു' എന്ന ഗുരുതര മായ ആരോപണത്തിനു മറുപടി പറയാനും നഷ്ടപെട്ട വിസ്വാസ്യത തിരിച്ചു പിടിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എടയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങും കോൺഗ്രസ്‌ കുടുംബ സംഗമവും പൂക്കാട്ടിരി ടി.ടിപടിഫെസ്റ്റിവ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ഷഹനാസ് പാലക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, യൂത്ത് കോൺഗ്രസ്സ്സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ സെക്രട്ടറി ടി. എം. മനീഷ്, കെ എസ് യു. സംസ്ഥാന ജനറൽ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ, ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ. പി. വേലായുധൻ, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ. കെ. മോഹന കൃഷ്ണൻ, പഞ്ചായത്ത് യു ഡി എഫ് കൺവീനർ റഷീദ് കിഴിശ്ശേരി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് വി. എസ് സുജിത്,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മാരായ ബഷീർ മാവണ്ടിയൂർ, രഞ്ജിത്ത് എടയൂർ, നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അനുഷ സ്ലിമോവ്,കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ശരത് മേനോക്കി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആസിഫ് കല്ലിങ്ങൽ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീഷ് പൂക്കാട്ടിരി, സെക്രട്ടറിമാരായ  പി. ടി. സുധാകരൻ, ബിനോ ജോൺ, എ. കെ. മാനു, സി. വി. മാനു, പി. ടി. അയ്യപ്പൻ മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പ്രേമകുമാരി, ഫൈസൽ മാളിയേക്കൽ, വി. പി അലി എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments