ജില്ലയിലെ എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി സോനു (ഷാജഹാൻ) ആയപറമ്പിൽ മുഹമ്മദിനെ കുരുക്കി
എക്സൈസ്റേഞ്ച് ഓഫീസ്
ഇൻസ്പെക്ടർ അഖീൽ പി എം .
കുറ്റിപ്പുറം: എക്സൈസിനും പോലീസിനും തീരാ തലവേദനയായിരുന്ന കൻമനം തെക്ക്മുറി ആയപറമ്പിൽ സോനു ( ഷാജഹാനെ 36) കീഴടക്കിയത് എക്സൈസ് ഉദ്യോഗസ്ഥരുടെ വലിയ മൽപ്പിടുത്തത്തിലൂടെ.
അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ഗണേഷന്
വലത് കൈക്ക് പരിക്കേറ്റു
ഇയാളിൽ നിന്നും കത്തിയും
പിടികൂടി
അക്രമക്കാരിയായ ഇയാളെ കീഴ്പ്പെടുത്തുന്നതിൽ മറ്റു ഉദ്യോഗസ്ഥർക്കും പരിക്കേറ്റു
പരിക്ക് പറ്റിയ എക്സൈസ് ഓഫിസർ ഗണേഷ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
വെള്ളിയാഴ്ച രാവിലെ 11:30 ഓടെ കന്മനം തെക്ക്മുറി
ഇയാളുടെ വീട്ടിൽ നിന്നുമാണ് പ്രതിയെ പിടിക്കൂടിയത്.
ഇയാളിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച 6.668 ഗ്രാം എംഡിഎംഎയും പിടികൂടി
അക്രമവാസനയുള്ള പ്രതിക്ക്
വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്.
എംഡിഎംഎ വില്പനയിൽ ജില്ലയിലെ പ്രധാനിയായിരുന്നു അതുകൊണ്ട് തന്നെ കുറ്റിപ്പുറം റേഞ്ച് എക്സൈസ്
ഇയാളെ പിന്തുടരുന്നുണ്ട് ആയിരുന്നു.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കുറ്റിപ്പുറം റേഞ്ച്എക്സൈസ് ഓഫീസർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ അഖീൽ പി എം, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ലതീഷ് പി ,പ്രിവന്റീവ് ഓഫീസർ പ്രമോദ് പി പി,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ
ഗ്രേഡ് ഡ്രൈവർ ഗണേഷ്,സിവിൽ എക്സൈസ് ഓഫീസർ സാഗിഷ്,വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ എന്നിവർ പ്രതിയെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments