വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധി സമിതിയുടെ 2025-26 വർഷത്തെ ഇൻവെസ്റ്റിച്ചുർ സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ ആവേശോജ്ജ്വലമായി നടന്നു.ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സ്റ്റേറ്റ് ചീഫ് കമ്മീഷണറും, മലപ്പുറം സഹോദയ പ്രസിഡണ്ടുമായ
ശ്രീ എം. അബ്ദുൽ നാസർ മുഖ്യാതിഥിയായി സംഘടിപ്പിച്ച ഇൻവെസ്റ്റിച്ചുർ സെറിമണി ചടങ്ങിൽ സ്കൂൾ ചെയർമാൻ
ശ്രീ സി.കെ.എം മുഹമ്മദലി,
എം.ഡി ഡോക്ടർ ഷിബിലി സി.കെ.എം, വൈസ് പ്രിൻസിപ്പൽ ശ്രീമതി സബിദ, ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ദീപ എന്നിവർ പങ്കെടുത്തു.
ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളോട് ഒരു ലീഡർക്ക് ഉണ്ടാവേണ്ട ഗുണങ്ങളും, നേതൃത്വത്തിന്റെ പ്രാധാന്യവും ഓർമ്മപ്പെടുത്തി മുഖ്യാതിഥി സംസാരിച്ചു. പാർലമെന്റ് ഇലക്ഷനിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
മാസ്റ്റർ ആതിഫ് അലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് കൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്കൂൾ ക്യാപ്റ്റൻ വൈസ് ക്യാപ്റ്റൻ, വിദ്യാഭ്യാസ മന്ത്രി തുടങ്ങി 22 ഓളം സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പ്രതിനിധികൾക്കും, ഹൗസ് ക്യാപ്റ്റൻമാർക്കും, മുഖ്യാതിഥി ശ്രീ. എം അബ്ദുൽ നാസർ, ചെയർമാൻ ശ്രീ മുഹമ്മദലി സി. കെ. എം,
എം.ഡി ഡോക്ടർ ഷിബിലി സി.കെ എം വൈസ് പ്രിൻസിപ്പൽ ശ്രീമതി സബിത, ഹെഡ്മിസ്‌ട്രെസ്
ശ്രീമതി ദീപ എന്നിവർ ചേർന്ന് ബാഡ്ജുകളും, സാഷുകളും നൽകി ആദരിച്ചു. സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും മുഖ്യാതിഥി തന്റെ ആശംസകൾ അറിയിക്കുകയും, അതോടൊപ്പം പാർലമെന്റ് അംഗങ്ങളെ അഭിനന്ദിക്കുകയും, അവരുടെ കടമകൾ നിർവഹിക്കുന്നതിൽ നിഷ്പക്ഷവും, സത്യസന്ധതയും, പുലർത്താൻ ഉപദേശിക്കുകയും ചെയ്തു.
സ്കൂൾ ചെയർമാൻ ശ്രീ മുഹമ്മദലി സി കെ എം മുഖ്യാതിഥിയെ മെമെന്റോ നൽകി ആദരിച്ചു
0 Comments