LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി മൂന്നാക്കൽ പള്ളിറോഡിൽ ബൈക്കും സ്കൂൾബസ്സും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന് പരിക്ക്

പൂക്കാട്ടിരി T T പടി സ്വദേശി  നീറ്റുകാട്ടിൽ റിഷാനണ് അപകടത്തിൽ പെട്ടത്.

വളാഞ്ചേരി ∙ മൂന്നാക്കൽ മസ്ജിദ് റോഡ് ഭാഗത്ത് ബൈക്കും സ്കൂൾ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

മൂന്നാക്കൽ പള്ളിറോഡ് – അധികാരിപ്പടി റോഡിൽ KMUP പൂക്കാട്ടിരി സ്കൂൾ വിദ്യാർത്ഥികളുമായി പോകുന്ന താൽക്കാലിക സ്കൂൾ ബസ്സും, പള്ളിറോഡ് ഭാഗത്തുനിന്ന് വന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻ വിൻഡ്ഷീൽഡ് ഗ്ലാസ് പൂർണ്ണമായും തകർന്നു.

സ്കൂൾ ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ആര്ക്കും പരിക്കേറ്റിട്ടില്ല.

റോഡിൽ കുഴി കടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് നേരെ ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീണു.

പരിക്കേറ്റ യാത്രികനെ നാട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments