LATEST

6/recent/ticker-posts

Header Ads Widget

ഒളിമ്പസ് സൗഹൃദ കൂട്ടായ്മ ടി ടി പടി യും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് പൂക്കാട്ടിരി ഐ ആർ എസ് സ്കൂളിൽ സംഘടിപ്പിച്ചു.

എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ സക്കറിയ, മജ്‌ലിസ് ടി ടി സി കോളേജ് പ്രിൻസിപ്പൽ ഇക്ബാൽ എടയൂർ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി കലാ കായിക രംഗത്തും അതുപോലെ തന്നെ സേവന രംഗത്തും പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ ആണ് ഒളിമ്പസ്. ചടങ്ങിൽ പ്രസിഡണ്ട്‌ മുർഷിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ജദ് മച്ചിങ്ങൽ ട്രഷറര്‍ ഷമീം, അബുല്ലൈസ്, റംഷാദ്, മുഫീദ്, ജാവേദ്, റാസി, അഷ്‌കർ അലി, അഷ്ഫാഖ്, റാസിഖ്, ഫിറോസ് ഖാൻ, ഷമീൽ വിപി, സിനാൻ, മിഥിലാജ് എന്നിവർ നേതൃത്വം നൽകി. നൂറോളം കാഴ്ച പരിമിതി ഉള്ള രോഗികൾ ക്യാമ്പിൽ പങ്കെടുത്തു

Post a Comment

0 Comments