LATEST

6/recent/ticker-posts

Header Ads Widget

കോഴിക്കോട് താമരശ്ശേരിയിൽ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്.

കോഴിക്കോട് :  താമരശ്ശേരിയിലെ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു. പ്രതി പിടിയിൽ. അമീബിക് മസ്‌തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിടെ പിതാവ് സനൂപ് ആണ് ഡോക്റെ വെട്ടി പരിക്കേൽപ്പിച്ചത്. മകൾക്ക് നീതി കിട്ടിയില്ല, കൃത്യമായ ചികിത്സ ലഭിച്ചില്ല, വീഴ്ച സംഭവിച്ചു എന്നാരോപിച്ചാണ് പ്രതി ആക്രമിച്ചത് . പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സർട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്

Post a Comment

0 Comments