കുറിപ്പുറം ഗവ: ഹൈസ് സ്കൂൾ കുടിവെള്ള വിതരണ സംവിധാനം ( 5 ലക്ഷം ) ചെനക്കപറമ്പ് എസ്.സി. നഗർ നവീകരണം ( 15 ലക്ഷം ) നടുവട്ടം എസ്. സി. നഗർ നവീകരണം ( 15 ലക്ഷം ) കളപ്പറമ്പ് എസ്. സി. നഗർ നവീകരണം ( 10 ലക്ഷം ) എന്നീ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. വേലായുധൻ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ.ജയകുമാർ , മുഹ്സിന , ബേസി ടീച്ചർ ,കെ. എം. സരിത, കോമള ടീച്ചർ, പ്രസംഗിച്ചു. ആഷിക് കൊളത്തോൾ ,വി.ടി. അബ്ദുൽ റസാക്ക് , ഗഫൂർ കിഴക്കുമ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments