ഇന്ന് ഉച്ചക്ക് 1:30 ഓടെയാണ് സംഭവം കാർത്തല ഭാഗത്തുനിന്നും മൂടാൽ ഭാഗത്തേക്ക് പോകുന്ന മാരുതി സിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് 10 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകട സമയത്ത് വീട്ടമ്മ മുറ്റത്തുണ്ടായിരുന്നു തലനാരികക്കാണ് രക്ഷപ്പെട്ടത്.
റോഡ് ഇറക്കവും വളവും ആയതിനാലും റോഡിന്റെ സൈഡിൽ സംരക്ഷണഭിത്തി ഇല്ലാത്തതിനാലുമാണ് കാറ് താഴ്ചയിലേക്ക് മറിയാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
പതിമൂന്ന് വർഷത്തോളമായി കാത്തിരുന്ന കഞ്ഞിപ്പുര മൂടാൻ ബൈപ്പാസ് റോഡ് ഇന്ന് നാട്ടുകാരുടെ ഭീഷണിയായി മാറിയിരിക്കുകയാണ്. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമ്മാണം നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിന്റെ ഇരു വശങ്ങളിലും വലിയ കുഴികൾ, വളവുകളിൽ നിയന്ത്രണം നഷ്ടപ്പെടുന്ന തരത്തിലുള്ള അളവുകേടുകൾ, കൂടാതെ കൈവരികൾ ഇല്ലാത്തത് തുടങ്ങി നിരവധി പിഴവുകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. നിരന്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നതോടെ നാട്ടുകാർ അതീവ ആശങ്കയിലാണ്.
ഇന്ന് നടന്ന അപകടത്തിൽ ഒരു ഷിഫ്റ്റ് കാർ പത്ത് അടി താഴ്ചയിലേക്ക് വീണ് വീടിന്റെ മുറ്റത്ത് കുടുങ്ങുകയായിരുന്നു. കുട്ടികൾ സാധാരണയായി കളിക്കുന്ന സ്ഥലമാണ് കാർ മറിഞ്ഞത് എന്നത് കൂടി നാട്ടുകാരെ ഭീതിയിലാഴ്ത്തി.
കാർ മറിഞ്ഞത് വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്മേലാണ്. സ്‌കൂട്ടറും തകർന്നതായാണ് വിവരം. അപകടം നടന്നതോടെ നാട്ടുകാർ വലിയ തോതിൽ സ്ഥലത്തെത്തുകയും, അധികൃതരെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
റോഡിന്റെ പണി പൂർണമായും പൂർത്തിയാക്കാതെ തുറന്നുവിട്ടതാണ് അപകടങ്ങൾക്ക് പ്രധാന കാരണം എന്ന് നാട്ടുകാർ പറയുന്നു. ചെളിയും കുഴികളും നിറഞ്ഞ വഴിയിലൂടെ രാത്രി യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് പതിവായിത്തീർന്നിരിക്കുന്നു.
കഞ്ഞിപ്പുര–മൂടാൻ ബൈപ്പാസ് മറ്റൊരു വട്ടപ്പാറ ആകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. “വർഷങ്ങളായി കാത്തിരുന്ന ഈ റോഡ് ഇപ്പോൾ ജീവഹാനിക്ക് കാരണമാകുന്ന തരത്തിൽ മാറിയിരിക്കുകയാണ്. അധികൃതർ ഉടൻ ഇടപെട്ട് പണി പൂർത്തിയാക്കി സുരക്ഷിതമാക്കണം,” എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പാതയുടെ സുരക്ഷ ഉറപ്പാക്കാനും കൈവരികൾ സ്ഥാപിക്കാനും, അപകട സാധ്യതയുള്ള വളവുകൾ തിരുത്താനും, അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അധികാരികളുടെ ഇടപെടൽ വൈകിയാൽ, കഞ്ഞിപ്പുര മൂടാൻ ബൈപ്പാസ് മറ്റൊരു അപകടമേഖലയായി മാറുമെന്നത് നാട്ടുകാരുടെ ആശങ്കയാണ്.
0 Comments