LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറം ജില്ലാ പോലീസ് കായികമേള യോടനുബന്ധിച്ച് തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള തിരൂർ സബ് ഡിവിഷൻ്റെ ജേഴ്സി പ്രകാശനം ചെയ്തു.

ഇന്ന് തിരൂർ ഡിവൈഎസ്പി ഓഫീസിൽ വെച്ച്  നടന്ന ചടങ്ങിൽ  തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ അവർകൾ തിരൂർ സബ് ഡിവിഷൻ സ്പോർട്സ് കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർ കാടിന് നൽകി ജേഴ്സി  പ്രകാശനം നടത്തിയിട്ടുള്ളതാണ് . ചടങ്ങിൽ  കമറുദ്ദീൻ എ, വിനീത് എം , സ്റ്റീഫൻ എന്നീ പോലീസ് ഉദ്യോഗസ്ഥരായ സ്പോർട്സ് താരങ്ങളും പങ്കെടുത്തു . നാളെ മുതൽ ഒക്ടോബർ 12 തീയതി വരെയാണ്  മലപ്പുറം ജില്ല പോലീസ് കായികമേള ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നത്. തിരൂർ ഡിവൈഎസ്പിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വിവിധ സ്ഥലങ്ങളിൽ തിരൂർ സബ് ഡിവിഷനിലെ പോലീസ് കായിക താരങ്ങൾക്ക് കോച്ചിങ് / പ്രാക്ടീസ്  നടന്നുവരുന്നുണ്ട്

Post a Comment

0 Comments