LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഷോപ്പിംങ് കോംപ്ലക്സിൽ ലിഫ്‌റ്റ് സ്ഥാപിക്കൽ പദ്ധതി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ സിദ്ധ ആരംഭിക്കുന്നതിൻ്റെ ഭാഗമായും,രണ്ടാം നിലയിൽ ആരംഭിച്ച സിദ്ധ ഡിസ്പെൻസറിയിലേക്ക് രോഗികൾ എത്തുന്നതിന് വളരെ പ്രയാസപ്പെടും എന്നതിനാലും മാണ് ലിഫ്‌റ്റ് സ്ഥാപിച്ചിട്ടുള്ളത്.ഇതോടെ ട്രഷറിയിലേക്ക് വരുന്നവർക്കും പദ്ധതി വളരെ ഉപകാരപ്രതമാകും.ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 6 മണി വരെ ലിഫ്‌റ്റ് പ്രവർത്തിക്കുകയും ചെയ്യും. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo സ്വാഗതം പറഞ്ഞ ചടങ്ങിൽ
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി മുജീബ് വാലാസി,
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ദീപ്‌തി ശൈലേഷ്, 
കൗൺസിലർമാരായ ഇ.പി അച്ചുതൻ,താഹിറ ഇസ്മായിൽ,
ശിഹാബ് പാറക്കൽ, സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ മാസ്റ്റർ,കെ.പി അബ്ബാസ്,ഷാഹിന റസാഖ്‌,സുബിത രാജൻ,എൻ.നൂർജഹാൻ,കെ.വിഷൈലജ,വി.ഹസീന,സദാനന്ദൻ കോട്ടീരി,സാജിത ടീച്ചർ,പി പി ഷൈലജ,ഉമ്മു ഹബീബ,രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരായ രാജൻ മാസ്റ്റർ ,നീറ്റുകാട്ടിൽ മുഹമ്മദലി,വെസ്റ്റേൺ പ്രഭകരൻ,കെ.മുഹമ്മദലി,വി പി കുഞ്ഞലവി, മുസ്തഫ പറമ്മേൽ,സുബൈർ,ആയുർവേദ സി.എം.ഒ ഡോ. സഹീർ ,സിദ്ധ എസ്.എം.ഒ ഡോ.സ്മിത,സിദ്ധ എം.ഒ ഡോ.മനു,ഹോമിയോ ഡോ. ബിന്ദു,ഡോ.സ്മിഷൽ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിഭാഗം ജീവനക്കാർ,ആശവർക്കർമാർ,നാട്ടുക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments