വളാഞ്ചേരി കോഴിക്കോട്റോഡ് കരിങ്കല്ലത്താണിയിൽ പെപ്പെ ജൻസ് ഷോപ്പിന് മുൻപിൽ രാത്രി 10.30 ടെയാണ് രണ്ട് വാഹനംതമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
വളാഞ്ചേരി ഭാഗത്തുനിന്ന്കവുമ്പുറം ഭാഗത്തേക് പോകുന്ന മാരുതി സ്വിഫ്റ്റ് കാർ എതിരെ വന്ന മഹേന്ദ്ര താർ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മഹേന്ദ്ര താർ തലകീഴായി മറിഞ്ഞു.
മഹേന്ദ്ര ടാറിലുള്ള നാലുപേർക്കും സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത്.
പരിക്ക് പറ്റിയവരെനാട്ടുകാർ ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടംനടന്നത് കാരണം ദേശീയ പാത ഏറേനേരംസ്തംഭിച്ചു.
വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് അപകടത്തിൽ പെട്ട വാഹനം നീക്കം ചെയ്ത് ഗതാഗതംപുനസ്ഥാപിച്ചു
0 Comments