ചീനചോട് നിന്ന് കരേക്കാട്ടേക്ക് പോകുന്ന ബൈക്കും കരേക്കാട് നിന്ന് ചീനചോട്ടിലേക്ക് പോകുന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത്.മരവട്ടം സ്വദേശി 27 വയസ്സുള്ള അബ്ദുൾ സഫീർ, കരേക്കാട് സ്വദേശി 19 വയസ്സുള്ള സിനാൻ എന്നിവർക്കാണ് പരിക്കേറ്റത്.
അമിതവേഗതയാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് അബ്ദുൽ സഫീറിനെ പെരിന്തൽമണ്ണ എംഇഎസ്സിലേക്ക് മാറ്റി.
മുൻപും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് നടന്ന അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു.
റോഡിന്റെ ഇരുവശവും തിങ്ങി നിൽക്കുന്ന പൊന്തയും റോഡിന്റെ വളവുമാണ് ഇത്തരത്തിൽ അപകടകാരണങ്ങളായി നാട്ടുകാർ ചൂണ്ടി കാണിക്കുന്നത്.
കാൽനടയാത്രക്കാർക്ക് പോലും റോഡിന്റെ വശം ചേർന്ന് നടക്കാൻ പ്രയാസമാകും വിധമാണ് പൊന്ത വളർന്നുനിൽക്കുന്നത്.
ബന്ധപ്പെട്ട അധികാരികൾ ഇതിന് പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ല എന്നും നാട്ടുകാർ പരാതിപ്പെടുന്നു
0 Comments