LATEST

6/recent/ticker-posts

Header Ads Widget

നിർമ്മാണ കമ്പനിയുടെ അനാസ്ഥ (NHLA) ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് SDPI പ്രതിഷേധം സംഘടിപ്പിച്ചു.

നാഷണൽ ഹൈവേ കുറ്റിപ്പുറത്ത് സ്ഥിരം അപകടങ്ങൾക്ക് കാരണം നിർമ്മാണ കമ്പനിയായ KNRC യുടെ അനാസ്ഥകൊണ്ട് മാത്രമാണെന്നും ഉടൻ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് SDPI മാർച്ച് സംഘടിപ്പിച്ചത്.

ഹൈവേ വർക്കുമായി ബന്ധപ്പെട്ട് നിരന്തരമായി റോഡിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുക, നിരന്തരമായി നടക്കുന്ന അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണമാകുന്ന കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കുക. വളാഞ്ചേരിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് ഇറങ്ങുന്ന Exit റോങ്ങ് സൈഡിലൂടെയാണ് ഉള്ളത്, ഇത് മൂലം വലിയ തരത്തിലുള്ള അപകടമാണ് നടക്കുന്നത്, ഇഴഞ്ഞ് നീങ്ങുന്ന കുറ്റിപ്പുറത്തേക്കുള്ള Exit വേഗത്തിലാക്കണമെന്നും , ഈ റോങ്ങ് സൈഡ് Exit മൂലം കുറ്റിപ്പുറം ടൗണിലേക്കും , റെയിൽവേ സ്റ്റേഷൻ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പല പ്രദേശങ്ങളിലേക്കുമുള്ള പ്രധാന Exit ആണിത് കഴിഞ്ഞ 6 മാസത്തിലപ്പുറമായി അടഞ്ഞ് കിടക്കുകയാണെന്നും ഇത് മൂലം വലിയ പ്രയാസമാണ് ജനം അനുഭവിക്കുന്നത് എന്നും ഇതിന് പരിഹാരം കാണണമെന്നും കുറ്റിപ്പുറം പഞ്ചായത്ത് എസ്ഡിപിഐ കമ്മിറ്റി പ്രസിഡണ്ട് ടി നൗഷാദ്, 
ആവശ്യപ്പെട്ടു.  കെ.ടി റഷീദ്, പി.കെ സലീം, ഫൈസൽ പള്ളിപ്പടി, ഷാജഹാൻ, നൂറു  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments