LATEST

6/recent/ticker-posts

Header Ads Widget

കുറ്റിപ്പുറം തിരൂർ റോഡിലെ കലുങ്ക് നിർമ്മാണം പൂർത്തിയാക്കാതെ മാസങ്ങളായി നേരിടുന്ന ഗതാഗതക്കുരുക്ക് അടിയന്തരമായി പണിപൂർത്തിയാക്കി പരിഹരിക്കണമെന്ന് ബിജെപി പാലക്കാട് മേഖല ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു,

വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് കുറ്റിപ്പുറം തിരൂർ റോഡിൽ അനുഭവപ്പെടുന്നത്, നാലുമാസമായി ഒരു കലുങ്ക് നിർമ്മാണം ആരംഭിച്ചിട്ടും ഒരു വശം മാത്രം പണിത് വലിയ രീതിയിലുള്ള അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ  വാഹനങ്ങൾ കടന്നു പോകുന്നത് , സമയത്തും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്, പൊതുമരാമത്ത് അധികൃതരുടെയും കോൺട്രാക്ടറെയും തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണം എന്നും അടിയന്തരമായി കലുങ്ക് നിർമ്മാണം നടത്തി.

ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ എൻജിനീയർ   അടക്കമുള്ള ഉദ്യോഗസ്ഥരെ ഉപരോധിക്കുന്ന സമരപരിപാടികളിലേക്ക് ബിജെപി നീങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പണിതീർക്കാത്ത കോൺട്രാക്ടർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു, BJPകുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മിക്കുന്ന റോഡിൽ നടത്തിയ ധർണ സമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു, മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സെൻട്രൽ ജില്ലാ വൈസ് പ്രസിഡണ്ട് വിജയകുമാർ കാടാമ്പുഴ, ഉണ്ണി വൈക്കത്തൂർ, പി പ്രഭീഷ്, കെ വി ശ്രീശൻ, രഞ്ജു രാങ്ങാട്ടൂർ, കെ വി സുരേഷ്,E ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments