ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു..
ഭിന്നശേഷി വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെട്ടവർക്ക് ശരിയായ രീതിയിൽ എങ്ങനെ റോഡ് ക്രോസ് ചെയ്യാമെന്നും റോഡ് ക്രോസ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പോലീസ് വിശദീകരിച്ചു കൊടുത്തു. കൂടാതെ റോഡിലൂടെ ശരിയായ രീതിയിൽ നടക്കുന്നതിനെപറ്റിയും ജംഗ്ഷനുകളിൽ എങ്ങനെയാണ് ശരിയായ രീതിയിൽ റോഡ് ക്രോസ് ചെയ്യേണ്ടത് എന്നുതിനെ സംബന്ധിച്ചും പരിശീലന ക്ലാസ് നടത്തി. ശരിയായ രീതിയിൽ റോഡ് ക്രോസ് ചെയ്യുന്ന പ്രായോഗിക പരിശീലനവും നടത്തുകയുണ്ടായി. ബോധവൽക്കരണ പരിശീലനത്തിൽ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നേതൃത്വം നൽകി.
ഭിന്നശേഷി കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേറിട്ട അനുഭവം തന്നെയായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും ട്രെയിനർമാരെ ആദരിക്കൽ ചടങ്ങും നടന്നു .
ചടങ്ങിൽ വി.എ.ഫൈസൽ
സ്വാഗത പ്രസംഗം നടത്തുകയും ഷൗകത്ത് അലി പൂകയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
ഡോ. പൂളകോടൻ അബ്ദുൽ അസീസ് ഹാജി,
കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ TP ഇബ്രാഹീം, സമീർ കാലൊടി
വി. മച്ചി ഞ്ചേരി അബ്ദുൽ മജീദ് ( PSS കോട്ടക്കൽ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു
0 Comments