LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി പോലീസ് സ്റ്റേഷൻ ആഗസ്റ്റ് 20 മുതൽ താൽക്കാലികമായി വട്ടപ്പാറയിലെ സർക്കിൾ ഓഫീസായിട്ടു്ള്ള സിഒ ഓഫീസിലേക്ക് മാറ്റും.

പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതിയായി. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ മൂന്നു കോടിയോളം രൂപ അനുവദിച്ചിരുന്നു. 

നിലവിലെ കെട്ടിടം പൊളിച്ച് അതേ സ്ഥലത്താണ്  പുതിയ കെട്ടിടവും നിർമിക്കുക. അതിനാൽ തന്നെ പോലീസ് സ്‌റ്റേഷന്റെ പ്രവർത്തനം ആഗസ്റ്റ് 20 മുതൽ താൽക്കാലികമായി വട്ടപ്പാറയിലെ സർക്കിൾ ഓഫീസായിട്ടു്ള്ള സിഒ ഓഫീസിലേക്ക് മാറ്റും. ലോക്കപ്പടക്കമുള്ള സൗകര്യങ്ങൾ വട്ടപ്പാറയിലെ സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നരവർഷത്തിനുള്ളിൽ പുതിയ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കും. 

പോലീസ് സ്റ്റേഷന്റെ  നിലവിലെ കെട്ടിടം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു. കാലവർഷത്തിൽ  കെട്ടിടത്തിന്റെ പല  ഭാഗങ്ങളിൽ 
ചോർച്ച.ുണ്ടായതിനെ തുടർന്ന് പോലീസുകാർ ഏറെ പ്രയാസപ്പെട്ടാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 

കെട്ടിടത്തിന് പുറക് വശത്ത് പൊന്തൽക്കാടുകളും തൊണ്ടി വാഹനങ്ങൾ കൊണ്ടും നിറഞ്ഞവസ്ഥയായിരുന്നു. പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും ഇവിടെയുണ്ടായിരുന്നു. സ്റ്റേഷന് അകത്തു നിന്നും വരെ പാമ്പിനെ പിടികൂടിയിരുന്നു. 

സ്റ്റേഷനിൽ ചുമതലയേറ്റടുത്ത എസ്.എച്ച്.എ ബഷീർ സി. ചിറക്കലിന്റെ നേതൃത്വത്തിൽ തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്തും, പൊന്തക്കാടുകൾ വെട്ടിമാറ്റിയും സ്റ്റേഷന് മുകളിലേക്ക് വീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ചും പരിസരം വൃത്തിയാക്കിയിരുന്നു. കെട്ടിടം പെയ്ന്റ് ചെയ്തും, കെട്ടിടത്തിന് ചുറ്റും പൂന്തോട്ടം നിർമ്മിച്ചും പൊലീസ് സ്റ്റേഷൻ നവീകരിക്കുകയും ചെയ്തിരുന്നു. വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം, എടയൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും, ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ചില ഭാഗങ്ങളും വളാഞ്ചേരി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരും. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും വിശ്രമിക്കുന്നതിനും മറ്റുമായി സൗകര്യങ്ങൾ ഒരുക്കാനുംസാധ്യതയുണ്ട്.

Post a Comment

0 Comments