LATEST

6/recent/ticker-posts

Header Ads Widget

ഇറാന്‍ പരമോന്നത അധികാരി ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍.

ടെഹ്റാൻ: പതിറ്റാണ്ടുകളായി ഇറാന്റെ അമരത്തുണ്ടായിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ (86) കൊല്ലപ്പെട്ടതായി ഇറാൻ ടി.വി സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി വൈകി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്.

ഖാംനഇയുടെ ഔദ്യോഗിക വസതിയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അതിശക്തമായ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി    ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. “ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖാംനഇ കൊല്ലപ്പെട്ടു” എന്നായിരുന്നു ട്രംപ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഖാംനഇയുടെ മൃതദേഹം കണ്ടെടുത്തതായും മൃതദേഹത്തിന്റെ ചിത്രം ലഭിച്ചതായും ഇസ്രായേൽ പ്രതിരോധ വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ ആദ്യം ഈ വാർത്ത നിഷേധിച്ചെങ്കിലും പിന്നീട്  കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതായാണ് സൂചനകൾ..,

Post a Comment

0 Comments