LATEST

6/recent/ticker-posts

Header Ads Widget

തോട് വരമ്പ് കെട്ടി പൊക്കിയതായി പരാതി

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വാർഡ് പതിനെട്ടിൽ ദ്വീപിൽ താമസിക്കുന്ന അമ്പതോളം വീടുകളിലേക്ക് വർഷകാലത്ത് വെള്ളം കയറുന്നതിന് കാരണമായ രീതിയിൽ
ഇരുമ്പിളിയം പഞ്ചായത്തിൻ്റെ അധീനതയിലുള്ള തോട് വരമ്പ് സ്വകാര്യ വ്യക്തി കെട്ടി ഉയർത്തിയതായി പരാതി.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പ്രശ്നബാധിതരായ വീട്ടുകാർ ഇരുമ്പിളിയം പഞ്ചായത്തിൽ പരാതി നൽകിയിരുന്നു
അന്നത്തെ ഭരണ സമിതിയും സെക്രട്ടറിയും സ്ഥലം സന്ദർശിച്ച് പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കുകയും 
അനധികൃത കയ്യേറ്റം ബോധ്യപ്പെടുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ കൈയേറ്റം നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകിയിരുന്നു
മാസങ്ങൾക്ക് കൈയേറ്റം നീക്കം ചെയ്യാതിരുന്നത് കാരണം കർഷകരുടെ നേതൃത്വത്തിൽ സമരം നടത്തി കൈയേറ്റത്തിൻ്റെ കുറച്ച് ഭാഗം നീക്കംചെയ്തിരുന്നു.
പ്രസ്തുത വ്യക്തിയോ പഞ്ചായത്തോ ബാക്കി കൈയേറ്റ ഭാഗം ഇപ്പോഴും നീക്കം ചെയ്തിട്ടില്ല
ഇതിനിടെഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കൈയേറ്റം നിയമവിധേയമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
പ്രശ്നബാധിതരുടെയും, നാട്ടുകാരുടേയും നേതൃത്വത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും, ഇരുമ്പിളിയം പഞ്ചായത്തിലും വീണ്ടും പരാതി പെട്ടിട്ടുണ്ട്. 
വാർഡ് കൗൺസിലർ രാജൻ, ജാഫർ നീറ്റുകാട്ടിൽ, ഫൈസൽ കെ, സുലൈമാൻഎം.
അപ്പു മാസ്റ്റർ, ദാസൻ, കൃഷ്ണൻ.റസാക്ക് കെ,
അലി വാഫി പങ്കെടുത്തു

Post a Comment

0 Comments