വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 16 കിഴക്കേകരയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ചാക്കുകെട്ടുകളിലായി മാലിന്യം തള്ളിയിരിക്കുന്നത്. രാത്രികാലങ്ങളിലും മറ്റുമായി പിക്കപ്പുകളിലാണ് ഇത് കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. ഉപയോഗശൂന്യമായ മരുന്ന് കുപ്പികൾ, വാഹന ഭാഗങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങി പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വസ്തുക്കൾ അടങ്ങിയ അമ്പതിലേറെ ചാക്കുകളാണ് രണ്ട് തട്ടുകളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇവ സൂക്ഷിച്ചതിന്റെ 10 മീറ്റർ മാത്രം അകലെ വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. മാലിന്യം ഇവിടെ കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ സ്ഥലം സന്ദർശിക്കുകയും രണ്ട് ദിവസങ്ങൾക്കകം മാലിന്യം സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കാണിച്ച് സ്ഥലം ഉടമക്ക് നോട്ടീസ് നൽകിയെങ്കിലും ഇദ്ദേഹം നീക്കാൻ തയ്യാറായില്ല. തുടർന്ന് മറ്റ് നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നഗരസഭ.
0 Comments