പ്രസ്തുത പരിപാടി വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഓരോരുത്തരുടെയും സ്വന്തം കഴിവുകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ തീർത്തും മാതൃകാപരമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുൻസിപ്പൽ ചെയർമാൻ പറഞ്ഞു. പ്രസ്തുത ചടങ്ങിൽ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. യു ബി ഐ മലപ്പുറം സെക്രട്ടറിയായിരുന്ന സുരേഷ് കണ്ടംകുളം, കോമഡി ഉത്സവ് ഫെയിം ഷാഹുൽഹമീദ് എന്നിവർ ചടങ്ങിൽ പങ്കാളികളായി. യു ബി ഐ മലപ്പുറം വൈസ് പ്രസിഡണ്ട് സ്വാലിഹ്, ടെക്നോസ് അക്കാദമി പ്രിൻസിപ്പൽ വി.സി ഷമീർ, ഗായകനും ട്രെയിനറുമായ നൗഷാദ് കഞ്ഞിപ്പുര എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് ദാനവും നടന്നു.
യു ബി ഐ വളാഞ്ചേരിയുടെ പ്രസിഡണ്ടായി നസീർ തിരൂർക്കാട്, സെക്രട്ടറി റാഫി കുന്നത്ത്, വൈസ് പ്രസിഡണ്ട് വിസി ഷമീർ, ജോയിൻ സെക്രട്ടറി കബീർ ഷാ ആലുങ്ങൽ, ട്രഷറർ നൗഷാദ് കഞ്ഞിപ്പുര എന്നിവർ ചുമതലയേറ്റു. പ്രോഗ്രാമിന് റാഫി കുന്നത്ത് സ്വാഗതവും, കബീർ ഷാ ആലുങ്ങൽ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള കലാ സാംസ്കാരിക പരിപാടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾഅറിയിച്ചു.
0 Comments