വെകിട്ട് 7 ന് അമൃത ടി വി ശ്രേഷ്ഠ ഭാരതം ഫെയിം ബ്രഹ്മശ്രീ ഡോ. കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.
ബ്രഹ്മശ്രീ : പയ്യന്നൂർ മാടമന ശങ്കര നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ :കൈതപ്രം കോറമംഗലം സുബ്രഹമണ്യൻ നമ്പൂതിരി എന്നിവർ സഹാചാര്യൻമാരായി പങ്കെടുക്കും : ഒക്ടോബർ 11 ശനി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടക്കും : ക്ഷേത്രം മേൽശാന്തി അമേറ്റൂർ നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.
ഒക്ടോബർ 12 ഞായർ മഹാഭഗവതി സേവയും സമുഹ ലളിത സഹസ്രനാമ പാരായണവും നടക്കും ഒക്ടോബർ 13 തിങ്കൾ പകൽ 11 മണിക്ക് ദേശീയ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും.
ഒക്ടോബർ 14 ചൊവ്വ 6:45 ന് സർവ്വൈശ്വര്യ പൂജ നടക്കും : ഒക്ടോബർ 15 ബുധൻ രാവിലെ 10:30 മുതൽ 11:30 വരെ ധന്വന്തരി ഹോമം നടക്കും : ഒക്ടോബർ 16 വ്യാഴം രാവിലെ 10 മണിക്ക് നവഗ്രഹ ഹോമം നടക്കും.
പകൽ 4 മണിക്ക് സരസ്വതി സുക്ത സമൂഹാർച്ചന നടക്കും : ഒക്ടോബർ 17 വെള്ളി പകൽ 11 മണിക്ക് തുളസി പൂജ നടക്കും ഒക്ടോബർ 18 ശനി വൈകിട്ട് 5:30 ന് കുമാരി പൂജ നടക്കുന്നതാണ് : ഒക്ടോബർ 19 ഞായർ പകൽ 11 : 30 ന് ദേവി ഭാഗവത നവാഹയജ്ഞ സമർപ്പണവും 12 മണിക്ക് മംഗളാരതിയും നടക്കും. പകൽ ഒരു മണിക്ക് മഹാ പ്രസാദ ഊട്ടും നടക്കും : എല്ലാ ദിവസങ്ങളിലും വിവിധ പൂജാ കർമങ്ങളും മൂന്ന് നേരം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
പത്ര സമ്മേളനത്തിൽ ചെയർമാൻ ടി മണികണ്ഠ കുമാർ , കൺവീനർ അരവിന്ദ് വിശ്വനാഥൻ , ട്രഷറർ പി ജയപ്രകാശ് , ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ലത ടീച്ചർ മാരായത്ത്, സെക്രട്ടറി വി വി രാജേന്ദ്രൻ , സബ് കമ്മറ്റി ഭാരവാഹികളായ ഉണ്ണി ഭാഗ്യതാര , കെ പി ശ്രീശൻ , സുനിൽ പുറയത്ത് പങ്കെടുത്തു.
0 Comments