LATEST

6/recent/ticker-posts

Header Ads Widget

വംശീയ വിദ്വേഷത്തിനെതിരെ സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്: റസാഖ് പാലേരി.

വളാഞ്ചേരി : ലോകത്ത് നടക്കുന്ന പോരാട്ടങ്ങളിൽ ഏറ്റവും വലുത്  വംശീയതക്കെതിരെയുള്ളതാണ്. ഇസ്രായേൽ വംശഹത്യക്കെതിരെ സുമൂദ് ഫ്ലോട്ടില്ല നയിക്കുന്നതും സ്ത്രീകളാണ്.  ലോകത്തുടനീളമുള്ള പലസ്തീൻ ഐക്യദാർഢ്യ സമരങ്ങളിൽ സ്ത്രീകളുടെ പങ്ക്  വളരെ വലുതാണെന്നും   വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്  പാലേരി പറഞ്ഞു. വിമൻ ജസ്റ്റിസ് സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വോട്ടുകൾ കവർന്നും വീടുകൾ തകർത്തും വംശഹത്യാ പ്രൊജക്റ്റുകൾ നടപ്പിലാക്കുന്ന സംഘ് പരിവാരത്തിനെതിരെ പോരാടുന്നതിലും സ്ത്രീകൾ മുന്നിൽ നിൽക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

 രണ്ട് ദിവസങ്ങളിലായി  
നന്മ കോൺഫറൻസ് ഹാളിലെ ഗസ്സാ സ്ട്രീറ്റിലാണ്  സമ്മേളനം  നടക്കുന്നത്. 
ആദ്യ ദിവസം ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അധ്യക്ഷയായിരുന്നു. സമ്മേളന നഗരിയിൽ  ഗസ്സ ഐക്യദാർഢ്യ സംഗമവും യുദ്ധവിരുദ്ധ ആവിഷ്കാരങ്ങളും  നടന്നു. വെൽഫെയർ പാർട്ടി ദേശീയ വൈസ്പ്രസിഡന്റ് ഹമീദ് വാണിയമ്പലം സംസാരിച്ചു. 
ഗസ്സാ ഐക്യദാർഢ്യ പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം ഉഷാ കുമാരി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഫസ്നാ മിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി  ചന്ദ്രിക കൊയ്ലാണ്ടി സ്വാഗതം പറഞ്ഞു.

സമ്മേളനത്തിന്റെ സമാപന  ദിനമായ നാളെ സംഘടനാ തെരഞ്ഞെപ്പും 2025 -2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹി പ്രഖ്യാപനവും നടക്കും

Post a Comment

0 Comments