ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം അപകടത്തിൽ ഓട്ടോറിക്ഷയിലെ യാത്രക്കാർക്ക് പരിക്കേറ്റു ബുധനാഴ്ച രാത്രി എട്ടു മണിയോടു കൂടിയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ യുടെ മുൻ ഭാഗം പൂർണ മായും തകർന്നു.
വളാഞ്ചേരി ഭാഗത്തുനിന്നും പേരശന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ഇന്നോവയും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റവരെ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
0 Comments