LATEST

6/recent/ticker-posts

Header Ads Widget

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് ഓഫീസ് വളയൽ സമരത്തിന്റെ പേരിൽ പൊതുജനങ്ങളുടെ യാത്രാവകാശം പൂർണമായും അവഗണിച്ചുവെന്നാരോപിച്ച് സിപിഎം പ്രവർത്തനത്തിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നു.

സിപിഎം എടയൂർ പഞ്ചായത്ത് ഓഫീസ് വളയൽ സമരം സംഘടിപ്പിച്ചതായി പറഞ്ഞുവെങ്കിലും, സമരം പഞ്ചായത്തിന്റെ മുന്നിൽ അല്ലാതെ, അതിലൂടെ കടന്നുപോകുന്ന PWD പ്രധാനപാത പൂർണമായും അടച്ചിട്ട് നടത്തിയതാണ് വിവാദത്തിന് കാരണമായത്.

പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കനത്ത ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. കൂടാതെ പൂക്കാട്ടിരി – എടയൂർ – മാവണ്ടിയൂർ – മലപ്പുറം – പടപ്പറമ്പ് എന്നിവയിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ ഈ റോഡ് മണിക്കൂറുകളോളം പൂട്ടിയിടപ്പെട്ടത് വ്യാപാരികൾക്കും യാത്രക്കാരനും വലിയ ദുരിതം സൃഷ്ടിച്ചു.

പൊതു റോഡുകൾ അടച്ച് സമരം നടത്തിയത് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്ന് പൊതുജനങ്ങൾ പ്രതികരിച്ചു. സമരം നടത്താനുള്ള അവകാശം എല്ലാ പാർട്ടികൾക്കും ഉണ്ടെങ്കിലും, അതിന്റെ പേരിൽ പൊതുജനങ്ങളുടെ സ്വതന്ത്ര ഗതാഗതാവകാശം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് സാമൂഹിക – രാഷ്ട്രീയ വൃത്തങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

“ഏത് പാർട്ടി ആയാലും പൊതുജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കുന്ന രീതിയിൽ റോഡ് അടച്ചിടുന്നത് സഹിക്കാനാവില്ല,” എന്നായിരുന്നു ചില നാട്ടുകാരുടെ പ്രതികരണം. സമരത്തിന് റോഡ് തടസ്സപ്പെടുത്താൻ അനുമതി നൽകിയവരാരാണ് എന്നതിനെക്കുറിച്ച് അധികൃതർ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുന്ന ശബ്ദങ്ങളും ഉയരുന്നു.

പഞ്ചായത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന ഈ പ്രധാന റോഡ് പൊതുജനങ്ങളുടെ ജീവിതധാരയാണ്, അതിനാൽ ഇതുപോലുള്ള ധിക്കാരപരമായ നടപടികൾ സാമൂഹിക ഉത്തരവാദിത്വത്തിന്റെ പൂർണ്ണ അഭാവം തെളിയിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി

Post a Comment

0 Comments