ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം
കുറ്റിപ്പുറം റോഡിൽ പ്രവർത്തിക്കുന്ന റൈസ്ഫ്‌ളവർ മില്ലിൽ നിന്ന് ക്യാഷ് കൗണ്ടറിൽ നിന്നും പൈസ മോഷ്ടിച്ചു ഓടിയ കള്ളനെ മില്ല് ഉടമ ഓടിച്ചു പിടിച്ചു.
കുറ്റിപ്പുറം റോഡിൽ അൽബൈക്ക് ഹോട്ടലിന്മുന്നിലെ അരി പൊടിക്കുന്ന മില്ലിൽ നിന്നാണ് എറണാകുളം സോദേശിയായ മുഹമ്മദ് നാഫിൽ 6000 രൂപ മോഷ്ടിച്ചു ഓടിപ്പോയത്.
മില്ല് ഉടമ അരിയടുക്കാൻപുറത്ത് പോയ ടൈമിൽ മോഷ്ടാവ് കടയിൽ കയറി കൗണ്ടറിൽ നിന്നുംപൈസ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
തുടർന്ന് മില്ല് ഉടമയും നാട്ടുകാരും ചേർന്ന് മോഷ്ടാവിനെ കുറ്റിപ്പുറം റോഡിലെ പമ്പ്ന്റെ മുൻപിൽ നിന്നും പിടികൂടുകയായിരുന്നു.
പിടികൂടിയ മോശടാവിനെ വളാഞ്ചേരി പോലീസിനെ ഏല്പിച്ചു.
കഴിഞ്ഞ ദിവസം കവുമ്പുറത്ത് നിന്നും ഇതേ മോഷ്ടാവിനെ നാട്ടുകാർ പിടികൂടിയിരുന്നുവെന്നും
ഇവരെ കൂടെ വേറെയും ആളുകൾ ഉള്ളതായും നാട്ടുകാർ പറഞ്ഞു.
0 Comments